നുണഞ്ഞറിഞ്ഞ ഒരു യാത്രാമധുരം
നിരവധി യാത്രകൾ അടുത്തും അകലത്തുമൊക്കെയായി സ്കൂൾ കോളേജ് പoനകാലത്തും കുടുംബവുമൊന്നിച്ചുമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും 2018 ഡിസംബർ മാസത്തിൽ ഒരേ ചിന്താഗതിക്കാരായ ഞങ്ങൾ നാലു സ്ത്രീകൾ ഒരു സൗഹൃദക്കൂട്ടായ്മയിലൂടെ ഒരുമിക്കുകയും മൂന്ന് പകലിരവുകളിലായി തഞ്ചാവൂരും പരിസര പ്രദേശങ്ങളിലുമായി നടത്തിയ യാത്രയുടെ സന്തോഷവും വിജയവുമാണ് ഈ കുറിപ്പിനാധാരം.
തമിഴ്നാടിന്റെ നെല്ലറയെന്ന് കൂടി അറിയപ്പെടുന്ന തഞ്ചാവൂർ. ആദ്യകാഴ്ച വിശാലമായ നെൽപ്പാടങ്ങളാണ്. ചോള രാജാക്കൻമാരുടെ അന്തസും പ്രൗഢിയും എടുത്തു കാണിക്കുന്ന
പുരാതനമായ നിരവധി ക്ഷേത്രങ്ങളും സൗധങ്ങളും തലയുയർത്തി നിൽക്കുന്ന തഞ്ചാവൂർ കാണുകയെന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. ഞങ്ങൾ സ്ത്രീകൾക്കും ദൂരയാത്രയും താമസവുമെല്ലാം എത്രത്തോളം സാധ്യമാകുമെന്ന ഉൽക്കർഷയും ഈ യാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
കേരളത്തിന്റെ വടക്കേയറ്റത്തുള്ള രണ്ടുപേരും തെക്കേ അറ്റത്തുള്ള രണ്ടുപേരും കോയമ്പത്തൂർ വച്ച് കൂട്ടുകൂടി അവിടെ നിന്നും ചെമ്മൊഴി എക്സ്പ്രസിൽ ഡിസംബർ 26 ന്റെ തണുത്ത പുലർച്ചയിൽ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. കോടതിജീവനക്കാരിയായ ബിന്ദു മനോജ്, സുഹൃത്തും നിരവധിയാത്രകൾ ചെയ്ത യാളും നിയമപാലകയുമായ തുളസിയും ബ്യൂട്ടീഷനായ ജലജയും പാരലൽ കോളേജ് അധ്യാപികയായ രജനിയും ആയിരുന്നു ഈ സഹയാത്രികർ.
ഗൂഗിൾ സഹായത്താൽ ഞങ്ങൾ നാൽവർ സംഘം താമസിക്കാൻ മുറികൾ തരപ്പെടുത്തുകയും കാഴ്ചയുടെ വിശാലത മനസിലാക്കുകയും ചെയ്തു.
ഹോട്ടലിൽ എത്തി ഫ്രഷ് ആയി പത്തുമണിയോടുകൂടി ഞങ്ങൾ കിഴക്കിന്റെ ലൂർദ്ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലേക്ക് ആദ്യ യാത്ര പ്ളാൻ ചെയ്തു.
തമിഴ്നാടിന്റെ ട്രാൻസ്പോർട് ബസിൽ വേളാങ്കണ്ണിയിലെത്തി. പ്രശാന്ത സുന്ദരമായ വേളാങ്കണ്ണിപ്പള്ളി. ക്രിസ്മസിന്റെ പിറ്റേന്നായിട്ടും നല്ല തിരക്കനുഭവപ്പെട്ടു. മാതാവിന്റെയും ഉണ്ണീശോയുടെയും തിരുരൂപം കണ്ട്, ധ്യാനമുറിയിൽ അൽപനേരമിരുന്ന്, സുന്ദരമായ കടൽക്കരയിലൂടെ കാഴ്ച കണ്ട് നടന്നു. 2017 ലെ സുനാമി തകർത്തെറിഞ്ഞ തീരം പൂർവ്വ സ്ഥിതി പ്രാപിക്കുന്നു. വാർഷികദിനത്തിൽ തന്നെ അവിടെ എത്തിച്ചേർന്നത് തികച്ചും യാദൃച്ഛികം.
വേളാങ്കണ്ണിയിൽ നിന്നും തിരിച്ച് തഞ്ചാവൂരിലേക്കുള്ള യാത്രക്കിടയിൽ തിരുവാരൂർ ശ്രീ ത്യാഗരാജ സ്വാമി ക്ഷേത്രം കൂടി സന്ദർശിക്കാനുള്ള സമയം ഉണ്ടാകുമെന്ന് തോന്നി. കുറച്ചു വൈകിയാലും സാരമില്ല, ചരിത്രപ്രസിദ്ധമായ തിരുവാരൂർ ക്ഷേത്രം കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകും. അങ്ങനെ ഞങ്ങൾ ഒന്നര മണിക്കൂർ യാത്ര ചെയ്ത് തിരുവാരൂർ എത്തി.
മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജസ്വാമികൾ, ശ്യാമശാസ്ത്രികൾ എന്നീ മഹാസംഗീതജ്ഞർക്ക് ജന്മം നൽകിയ പ്രദേശമാണ് തിരുവാരൂർ. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ പെട്ട ഒന്നാണ് ശ്രീ ത്യാഗരാജ ക്ഷേത്രം. നാലുദിക്കിലായി അതിഗംഭീരഗോപുരങ്ങളോടുകൂടിയ ദ്രാവിഡ ശില്പകലയുടെ ഉദാത്തമാതൃക. ഒൻപതാം നൂറ്റാണ്ടിൽ ചോളരാജവംശഭരണകാലത്ത് പണിതീർത്ത ഈ ക്ഷേത്രം പിന്നീട് വന്ന രാജവംശങ്ങൾ അതീവഭംഗിയി സൂക്ഷിച്ചുപോന്നു. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഇവിടുത്തെ രഥോത്സവം എല്ലാ വർഷവും ചിത്തിര മാസത്തിലാണ്(ഏപ്രിൽ-മെയ്) നടക്കുന്നത്.
വൈകുന്നേരം 5.30 മണിയോടുകൂടിയാണ് ഞങ്ങൾ അവിടെ എത്തുന്നത്.
ചുരുങ്ങിയ സമയംകൊണ്ട് ഒന്ന് ചുറ്റിനടന്നുകണ്ട് , ഉള്ളിൽകയറി തൊഴുത് 7.30മണിയോട് കൂടി ഞങ്ങൾ മടങ്ങി. 9 മണിയോടുകൂടി ഹോട്ടലിൽ എത്തി.
പിറ്റേന്ന് അതിരാവിലെ തഞ്ചാവൂർ ശ്രീ ബൃഹദേശ്വര ക്ഷേത്രത്തിലേക്ക്.
രാവിലെ തന്നെ പെരിയവൈദ്യർ കോവിൽ എന്നറിയപ്പെടുന്ന ബൃഹദേശ്വര ക്ഷേത്രത്തിലെത്തി.
ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പേ രാജരാജചോളൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശിവനാണ് പ്രധാന പ്രതിഷ്ഠ.ദൂരെ റോഡിൽ നിന്ന് തലയുയർത്തി നിൽക്കുന്ന ക്ഷേത്ര ഗോപുരം കടന്ന് വിശാലമായ വീഥിയിലൂടെ ക്ഷേത്ര മുറ്റത്ത് എത്തി. വീഥിയുടെ ഓരം ചേർന്ന് കരകൗശലവിൽപ്പനക്കാരുടെ നീണ്ട നിര. ഭാരതത്തിൻറെ കലാരൂപങ്ങളുടെ മിനിയേച്ചർ സൃഷ്ടിച്ച് അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്നവർ .
എക്കാലത്തെയും അത്ഭുത ശില്പ വിദ്യകളുടെ മനോഹരദൃശ്യം. യുനെസ്കോയുടെ ലോകപൈതൃകപട്ടികയുടെ ഭാഗമാണ് ദക്ഷിണകാവേരി തീരത്ത് സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം.
66 മീറ്ററോളം ഉയരത്തിലുള്ള ക്ഷേത്ര ഗോപുരം, 80 ടണ്ണോളം ഭാരമുള്ള ക്ഷേത്രകുംഭം, 5 മീറ്ററോളം ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ശിവവാഹനമായ നന്ദിയുടെ പ്രതിമ, പൂർണ്ണമായും വിവിധതരം ഗ്രാനൈറ്റുകളിൽ തീർത്ത ദൃശ്യ വിസ്മയമാർന്ന ശിൽപസമുച്ചയങ്ങൾ!
കണ്ടും കേട്ടും മതിയാവാതെ ഞങ്ങൾ 11 മണിയോടെ അവിടെ നിന്ന് തിരിച്ചു .
റോയൽ പാലസ് മ്യൂസിയം, രാജരാജചോളൻ മണിമണ്ഡപം, ആർട്ട് ഗാലറി തുടങ്ങിയ വിസ്മയങ്ങൾ കണ്ട് സമയം പോയതറിഞ്ഞില്ല. മിനി തിയേറ്ററിലെ തമിഴ്നാട് ടൂറിസം പ്രൊമോഷൻ ഡോക്യുമെൻററിയിൽ നിന്നാണ് കുംഭകോണത്തെ ക്ഷേത്രസമുച്ചയങ്ങളെക്കുറിച്ചറിഞ്ഞത്. പിന്നെ ഒന്നു
നോക്കിയില്ല, അടുത്ത ബസ് പിടിച്ചു, കുംഭകോണത്തേക്ക്.
അവിടെയെത്തുമ്പോൾ സമയം രണ്ടര. ചെറുതായി ഭക്ഷണം കഴിച്ചു (യാത്രയിലൂടനീളം ലൈറ്റ്ഫുഡ് മാത്രമാണ് കഴിച്ചത്, മിക്കവാറും ദോശ മാത്രം, രാത്രിയിൽ പഴങ്ങളും. വയറിന്റെ കാര്യം നല്ലപേടിയായിരുന്നു, ഒരാൾ പെട്ടാൽ പ്രോഗ്രാം പൊളിയും).
പക്ഷേ ഞങ്ങളെത്തിയ സമയം അത്ര ശരിയായില്ല, ഉച്ചസമയത്ത് എല്ലാ ക്ഷേത്രങ്ങളും അടച്ചിടും.
എന്നാൽപ്പിന്നേ തെരുവിലൂടെ ഒരു നടത്തമാകാം എന്നു വിചാരിച്ചു. പൂക്കളും പഴങ്ങളും നിറഞ്ഞ തെരുവ്, സ്നേഹത്തോടെ ഞങ്ങളെ സ്വാഗതം ചെയ്യുന്ന നിഷ്കളങ്കരായ തമിഴ് കച്ചവടക്കാർ! കഴിക്കാൻ പഴങ്ങളും.തലയിൽച്ചൂടാൻ പൂക്കളും സൗജന്യമായിത്തന്നു. അവരുടെ ഫോട്ടോയെടുത്തു. ഞങ്ങൾ മലയാളത്തിലും അവർ തമിഴിലും സംഭാഷിച്ചു. സ്നേഹത്തിൻറെ ഭാഷ മനസ്സിലാകാൻ വലിയ വിവരമൊന്നും വേണ്ടാന്ന് അന്നാണ് മനസ്സിലായത്!.
നടന്നു ക്ഷീണിച്ചെത്തിയത് വലിയൊരു കുളക്കരയിൽ...കുംഭമേള നടക്കുന്ന സ്ഥലമാണെന്ന് ആരോ പറഞ്ഞുതന്നു, അടുത്തൊരമ്പലവും ഉണ്ട്. അവിടിരുന്ന് പഴങ്ങൾ കഴിച്ച്, ഗൂഗിൾ തപ്പി ഇരുന്നപ്പോൾ നാലുമണിയായി. അമ്പലനട തുറന്നു, തൊഴുതിറങ്ങി.
അപ്പോഴാണ് ഗൂഗിളിൽ ദാരാസുരടെമ്പിൾ കണ്ടത്, കണ്ടപ്പോഴേ ഇഷ്ടായി. റൂട്ട് ചോദിച്ച് ബസ്സിൽകയറി, അഞ്ചുമണിയായപ്പോഴാണ് അവിടെ എത്തിയത്.
എത്ര കഷ്ടപ്പെട്ടായാലും അവിടെ എത്തിയില്ലെങ്കിൽ അതൊരു വലിയ നഷ്ടമായേനെ എന്ന് എത്തിയപ്പോഴാണ് മനസ്സിലായത്. പറയാൻ വാക്കുകളില്ല. വലിയൊരു കോട്ടയ്ക്കുള്ളിലാണ് ക്ഷേത്രം. രഥത്തിൻറെ മാതൃകയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ശ്രീ രാജരാജചോളൻ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രവും. ബൃഹദേശ്വരക്ഷേത്രത്തോടൊപ്പം ലോകപൈതൃകപട്ടികയുടെ ഭാഗമാണ് ഐരാവതേശ്വര ടെമ്പിൾ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം. കുംഭകോണത്തുനിന്ന് നാലുകിലോമീറ്ററോളം ദൂരത്താണ് സ്ഥിതിചെയ്യുന്നത്.ചുറ്റും അതിവിശാലമായ പാർക്കും പുൽത്തകിടിയും. ധൃതിപ്പെട്ട് ഉള്ളിലെത്തി. വലിയ തിരക്കൊന്നുമില്ല. ആയിരം കൽമണ്ഡപങ്ങൾ നിറഞ്ഞ ചുറ്റമ്പലം! സംഗീതം പൊഴിക്കുന്ന തൂണുകൾ! പോക്കുവെയിലിൻറെ പൊൻപ്രഭയിൽ ഏതോ മായികലോകം പോലെ!
കൊത്തുപണികൾ നിറഞ്ഞ കൽത്തൂണുകൾക്കിടയിലൂടെ നൃത്തം ചെയ്യുന്ന അപ്സരസുന്ദരികൾ മനസ്സിൽ മിന്നിമാഞ്ഞു.
വളരെകുറച്ചു സമയമേ അവിടെ ചിലവഴിക്കാൻ പറ്റിയുള്ളൂ. അന്നുതന്നെ തഞ്ചാവൂരിലെത്തി ലഗേജെടുത്ത് രാത്രിയിൽ ട്രിച്ചിയിൽ എത്തേണ്ടതുണ്ട്. റൂം ബുക്ക് ചെയ്തിരുന്നു.
തിരക്കിട്ട് ബസ്കയറാൻ നടന്നപ്പോഴാണ് നെയ്ത്തുകാരുടെ ഗ്രാമമാണ് ചുറ്റുമെന്ന് മനസ്സിലായത്. അവർ ക്ഷണിച്ചപ്പോൾ ഒന്നവിടെയും കയറി. നെയ്ത്തുകണ്ടു. ഒന്നുരണ്ട് സാരി വാങ്ങി. ഒരു മാസം കണ്ടാൽ തീരാത്തത്രയും ക്ഷേത്രങ്ങളുള്ള ആ നഗരത്തോടു വിടവാങ്ങി രാത്രി എട്ടുമണിയോടുകൂടി ഞങ്ങൾ ട്രിച്ചിയിലേക്ക് ട്രെയിൻ കയറി.
രാത്രി പത്തുമണിയോടുകൂടി ട്രിച്ചിയിലെത്തി, ഹോട്ടലിൽ സുഖമായുറങ്ങി. രാവിലെ സമയപുരം മാരിയമ്മൻ കോവിലിലേക്ക്.
കൂലിപ്പണിക്കുപോകുന്നവരും വിദ്യാർത്ഥികളും തീർത്ഥാടകരും തിങ്ങിനിറഞ്ഞ ബസ്സിൽ മാരിയമ്മൻ കോവിലിലെത്തി. കിലോമീറ്ററുകളോളം കെട്ടിയുണ്ടാക്കിയ പന്തലിൽ ആയിരക്കണക്കിനു സ്ത്രീജനങ്ങൾക്ക് ദർശനത്തിനായി കാത്തുനിൽക്കാം. മഞ്ഞളും കുങ്കുമവും വാരി വിതറി, മഞ്ഞപ്പൂക്കളാൽ അലംകൃതയായ ദേവി അവരെ അനുഗ്രഹിക്കും.സ്ത്രീകളുടെ ദേവി! നമ്മുടെ ചോറ്റാനിക്കരയമ്മയപ്പോലെ. നല്ല തിരക്കായതിനാൽ അകത്തുകടക്കാതെ അടുത്ത ബസ്സിന് തിരിച്ച് ട്രിച്ചിയിലെത്തി.
റോക്ക് ഫോർട്ട് ഗണേശക്ഷേത്രത്തിലേക്ക്.
പഴനിമലകയറുന്നതുപോലെ അനേകായിരം ചവിട്ടുപടികൾ കയറി മുകളിലേക്ക്.
ക്ഷേത്രത്തിൽ മലയാളമറിയുന്ന പൂജാരി. പെട്ടന്ന് ഞങ്ങളെ മലയാളി എന്ന് തിരിച്ചറിഞ്ഞ് നാടും വീടും ചോദിച്ചു.
അനിയൻ മുരുകന് പഴനിമലയും ഏട്ടൻ ഗണേശന് ഈ മലയുമാണ് വാസസ്ഥലമെന്ന് പൂജാരി വീശദീകരിച്ചു.
കുറച്ചുസമയം അവിടെ ചെലവഴിച്ച് ഞങ്ങൾ മലയിറങ്ങി.
കുറച്ച് ഷോപ്പിങ്ങ് ഒക്കെ ചെയ്ത്, റൂമിൽ കുറച്ചുനേരം വിശ്രമിച്ച്, രാത്രിയിലെ ചെമ്മൊഴിക്ക് ഞങ്ങൾ തിരിച്ച് കോയമ്പത്തൂർക്ക്.
ഞങ്ങൾ സ്ത്രീകൾ മാത്രം ആയിരുന്നിട്ടുകൂടി എവിടെയെങ്കിലും എന്തിനെങ്കിലും ക്ലേശമോ ദുരിതമോ നേരിടേണ്ടി വന്നില്ല. യാത്രകളിലും സഞ്ചാരങ്ങളിലും താമസ സ്ഥലങ്ങളിലും വളരെ ഉല്ലാസത്തോടെ കൂടുതൽ ശക്തിയും കരുത്തും നേടുകയാണ് ചെയ്തത്. ഇത്തരം സൗഹൃദകൂട്ടായ്മകളിലൂടെ നമ്മുടെ അസ്ഥിത്വം തിരിച്ചറിയാനും അതിൽ സന്തോഷം കണ്ടെത്താനും സാധിച്ചു എന്നതാണ് പ്രധാനം . കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രകൃതി, ഭൂമിശാസ്ത്രം, ആളുകളുടെ പെരുമാറ്റരീതി, ജീവിതം ഒക്കെ മൂന്ന് നാല് ദിവസത്തേക്കെങ്കിലും വളരെ അടുത്ത് നിന്ന് കാണാൻ സാധിച്ചു എന്നതും യാത്ര തന്ന അതിവിശിഷ്ടമായ അനുഭവം തന്നെ.

No comments:
Post a Comment