Thursday, 26 September 2019

കവിത - എഴുതാതെ പോയത്....

എഴുതാതെ പോയത്....

എഴുതാതെ പോയ ആയിരം
കവിതകളുണ്ട്.
ഒരേ കുപ്പായമിട്ട്
അവരെന്റെ മുന്നിൽ
നിരന്നു നിന്നു
പിറക്കാതെ പോയ
കുഞ്ഞുങ്ങൾ!
കണ്ണടച്ചു വിതുമ്പിക്കൊണ്ട്,
മൗനമായ്.
എഴുതാമായിരുന്നു
പക്ഷെ അക്ഷരങ്ങൾ
കൂട്ടുകൂടാതെ ഞാനെങ്ങനെ?
കാത്തിരിക്കണം നിങ്ങൾ,
എനിക്കായ്; ഇനിയൊരു
 ജൻമമുണ്ടെങ്കിൽ
എനിക്കുതന്നെ പിറക്കണം.
നെഞ്ചേറ്റി നോവറിഞ്ഞ്
മിനുമിനുത്ത കടലാസ്സിൽ
അക്ഷരക്കൂട്ടായ്, നിങ്ങൾക്ക്
ഞാൻ പിറവി നൽകും,
കാത്തിരിക്കണം
എനിക്കുവേണ്ടി.

രജനി വെള്ളോറ

No comments:

Post a Comment