മരണവീട്ടിലൊന്നു പോകണം
അമ്മയുടെ വകയിലൊരമ്മായി
മാസങ്ങളോളം കിടക്കപ്പായിലായിരുന്നു
വെറുത്ത് വെറുത്ത് കുടുംബക്കാർ
മരണം വരാൻ പ്രാർത്ഥിച്ചു
ഓരോ തവണ ബോധം മറഞ്ഞപ്പോഴും
വെറുതെ കൂട്ടമായ് നിലവിളിച്ചു
വീണ്ടും കണ്ണുതുറന്നപ്പോൾ
ഓ ഇത്തവണയുമെന്ന് പരിതപിച്ചു.
ഇപ്രാവശ്യം ശരിക്കും മരിച്ചു
മൂത്തമകളുടെ മൂത്തമകൻ
അമേരിക്കയിൽനിന്നെത്താറായി
ശവം തണുപ്പുപെട്ടിയിൽ
അനാഥമായി കിടപ്പുണ്ട്.
വൈകുന്നേരം വീട്ടിലെത്തിക്കും
മീനൊന്നരപ്പുപുരട്ടിവെക്കാം
തോരന്ന് പയർ അരിഞ്ഞുവെക്കാം
ഭാഗ്യം ഇന്ന് രാവിലെ കുളിക്കുവാനൊത്തില്ല
മരണവീട്ടിൽ പോയാൽ കുളിക്കണം
അത്രയും വെള്ളം ലാഭമായി.
സന്ധ്യക്ക്മുമ്പേ തിരിച്ചെത്തണം
സന്ധ്യാദീപം തെളിയിക്കണം
ഒരൂ തൂവാല മറക്കാതെടുക്കണം
വെറുതേയൊന്നു മൂക്കുപിഴിയേണ്ടതല്ലേ
വകയിലൊരമ്മായി മരിച്ചിട്ടുണ്ടേ
എന്നാലവിടൊന്നു കേറി വരാം.
അമ്മയുടെ വകയിലൊരമ്മായി
മാസങ്ങളോളം കിടക്കപ്പായിലായിരുന്നു
വെറുത്ത് വെറുത്ത് കുടുംബക്കാർ
മരണം വരാൻ പ്രാർത്ഥിച്ചു
ഓരോ തവണ ബോധം മറഞ്ഞപ്പോഴും
വെറുതെ കൂട്ടമായ് നിലവിളിച്ചു
വീണ്ടും കണ്ണുതുറന്നപ്പോൾ
ഓ ഇത്തവണയുമെന്ന് പരിതപിച്ചു.
ഇപ്രാവശ്യം ശരിക്കും മരിച്ചു
മൂത്തമകളുടെ മൂത്തമകൻ
അമേരിക്കയിൽനിന്നെത്താറായി
ശവം തണുപ്പുപെട്ടിയിൽ
അനാഥമായി കിടപ്പുണ്ട്.
വൈകുന്നേരം വീട്ടിലെത്തിക്കും
മീനൊന്നരപ്പുപുരട്ടിവെക്കാം
തോരന്ന് പയർ അരിഞ്ഞുവെക്കാം
ഭാഗ്യം ഇന്ന് രാവിലെ കുളിക്കുവാനൊത്തില്ല
മരണവീട്ടിൽ പോയാൽ കുളിക്കണം
അത്രയും വെള്ളം ലാഭമായി.
സന്ധ്യക്ക്മുമ്പേ തിരിച്ചെത്തണം
സന്ധ്യാദീപം തെളിയിക്കണം
ഒരൂ തൂവാല മറക്കാതെടുക്കണം
വെറുതേയൊന്നു മൂക്കുപിഴിയേണ്ടതല്ലേ
വകയിലൊരമ്മായി മരിച്ചിട്ടുണ്ടേ
എന്നാലവിടൊന്നു കേറി വരാം.
ഒക്കെ വായിക്കണം മനോഹരമായ വരികൾ സ്നേഹം
ReplyDelete