നീലാകാശംപച്ചക്കടൽ
ചുവന്നഭൂമി
വർണ്ണങ്ങൾ ചാലിച്ച്
സ്വപ്നങ്ങളാൽ
ചിത്രം രചിക്കും
യാത്രകൾ.
നീലവിഹായസ്സിൽ
പറന്നുയർന്നു മാനസം
ലോകം പോലെ വിശാലമായ
ചിന്തകൾ.
തളർന്നും തണുത്തും
ഉയിർത്തും ജനിച്ചും
ജീവിതമാടിത്തീർക്കും
മർത്യർ.
ആകാശനൗകകൾക്ക്
താഴെ ആഴ സമുദ്രത്തിനും
അടിയിൽ
ജീവന്റെ ഉദ്‌ഘോഷം
പരിണാമം.
കാത്തിരിപ്പിന്റെ അവധാനതയിൽ
ഒരു മഴപ്പാറ്റയായുറങ്ങി
ഒരു പുതുമഴക്കായ് കാത്ത് ഇവിടെ.
കഥകളുറങ്ങുന്ന ഭാരതം
ലോകസമസ്താ സുഖിനോ ഭവന്തു,
വസുധൈവ കുടുംബകം,
അതിർത്തികൾ വേണ്ടായിരുന്നു
കാവൽഭടരും.
പ്രതിമകൾക്ക് ജീവൻ
ലഭിക്കില്ലൊരിക്കലും,
ജീവിതങ്ങൾ നിശ്ചലമാകാൻ
മരണം കനിയണം.
കണ്ണുകളുണ്ടായിട്ടും
കാഴ്ചകൾ നിറയാതെ
ആരൊക്കെയോ,
തിരിച്ചറിയും എല്ലാം
കാലം കാത്തുനിൽക്കില്ല
എങ്കിലും.
ശുഭയാത്ര, പുത്തൻ
പ്രഭാതങ്ങളിലേക്ക്
ഉൾക്കണ്ണുകൾ
തുറന്നിരിക്കട്ടെ.
No comments:
Post a Comment