മദ്യപിക്കുന്ന ഒരാളുടെ മകൾ അല്ലെങ്കിൽ മകൻ ആയി ജനിക്കുക എന്നത് എത്രമാത്രം വേദനാജനകമാണെന്നു പറയാതെ വയ്യ.
അച്ഛനില്ലാത്തതിലും ഭേദമല്ലേ എന്ന് ചോദിക്കാം. അറിയാം അത് വേറൊരു വേദനയാണ്.ഞാനറിഞ്ഞിട്ടുണ്ട് എന്റെ സുഹൃത്തിന്റെ വാക്കുകളിലൂടെ, അവൻ പിന്നിട്ട സങ്കടവഴികൾ. കറിയില്ലാത്ത കഞ്ഞി എങ്ങനെ കഴിക്കും അമ്മേ എന്നു ചോദിച്ചതിന് അമ്മാവൻ ചവിട്ടിത്തെറിപ്പിച്ച കഞ്ഞിപ്പാത്രവും അതു പോലെ അവന്റെ ജീവിതവും ചിതറി തെറിച്ചുപോയത്. എങ്കിലും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ജീവിതം കയ്യെത്തിപ്പിടിച്ചത്. അത് സംരക്ഷിക്കാനായി താങ്ങും തണലുമില്ലാതെ ഇപ്പോഴും നെട്ടോട്ടമൊടുന്നത്. വല്ലാത്ത സങ്കടമാണ്.
എങ്കിലും ഓരോരുത്തർക്കും അവരവരുടെ വേദനയാണല്ലോ വലുത്.
അപ്പോൾ പറഞ്ഞുവന്നത് മദ്യപനായ അച്ഛനെ കുറിച്ചാണ്. മുഖം കുനിച്ചല്ലാതെ റോഡിലൂടെ നടക്കാൻ ഒരിക്കലും സാധിക്കാത്ത മക്കളായിയിരിക്കും ഒരു മദ്യപൻറേത്. പാതയോരത്തെവിടെങ്കിലും വീണുകിടക്കുന്ന ആരെയെങ്കിലും കണ്ടാൽ ഒളികണ്ണിട്ടു നോക്കി അതച്ഛനല്ലെന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന ആ ആശ്വാസമുണ്ടല്ലോ. അത് പറഞ്ഞറിയിക്കാൻ വയ്യ.
തുറന്നുവച്ച പുസ്തകത്തിൽ നിന്ന് ഇടയ്ക്കിടെ മുഖമുയർത്തി ജനലിലൂടെ പേടിയോടെ പുറത്തേക്കു നോക്കുന്ന എന്റെ അനിയന്റെ മുഖമുണ്ടല്ലോ അത് മരിക്കുന്നതുവരെ മനസ്സിൽ നിന്ന് പോകില്ല.
ചില ദിവസങ്ങളിൽ , മുറ്റത്തേക്ക് തെറിക്കുന്ന ഭക്ഷണപാത്രങ്ങളുടെ ചിലമ്പിച്ച ശബ്ദവും കൊട്ടിയടച്ച വാതിലിനു പുറത്തു ചകിതയായി നിൽക്കുന്ന ഒരമ്മയുടെയും മൂന്നുകുട്ടികളുടെയും നിസ്സഹായമായ മുഖങ്ങളും ദുസ്വപ്നങ്ങളായി വേട്ടയാടുന്നമനസ്. തന്നിലേക്കൊതുങ്ങിയൊതുങ്ങി അന്തർമുഖയായിപോയ ഒരുവളുടെ മനസ്സ് , മദ്യപാനിയുടെ മകളെ വിവാഹം ചെയ്യാൻ തയ്യാറാകാതെ പിന്തിരിയുന്ന പ്രണയിതാവ് വീണ്ടും അവളെ വലിച്ചെറിയുന്നത് അന്തർമുഖതയുടെ കാണാക്കയത്തിലേക്കാവുമ്പോൾ തോറ്റ് തോറ്റ് ഇല്ലാതായ ഒരു പാവം മനസ്സ്.
സൂര്യനെപോലെ തഴുകുന്ന അച്ഛനെയാണെനിക്കിഷ്ടം എന്ന് കവി പാടുമ്പോൾ അത് രാവിലെത്തെയോ വൈകുന്നേരത്തെയോ സൂര്യനെ ആയിരിക്കും എന്റച്ഛൻ നട്ടുച്ച സൂര്യനാണെന്നു ഞാൻ സ്വയം
പരിഹസിച്ച് മനസ്സിലോർക്കും.
പൊള്ളി പൊള്ളി അടർന്നുപോയ മനസ്സിന്റെ അവശിഷ്ടങ്ങളിൽ വീണ ഓരോ തുള്ളി ജലവും പിന്നീടെന്നും കൂടുതൽ പൊള്ളിച്ചതേയുള്ളൂ.
കുടുംബത്തിലെ മൂത്തസന്തതിയെ സ്നേഹിക്കാൻ ആരാണുണ്ടാവുക..നന്നേ ചെറുപ്പത്തിൽ മുത്തശ്ശനും മുത്തശ്ശിയും തന്ന സ്നേഹം മാത്രമാണ്, കൈപ്പിടിയിൽ മുറുക്കെ പിടിച്ചു ഇടയ്ക്കിടെ തുറന്നുനോക്കി കണ്ണുകളെ ഈറനാക്കി വീണ്ടും മുറുക്കെപ്പിടിച്ച് മുന്നോട്ടു നയിച്ചത്.
പിന്നെ വീണുകിട്ടിയ ഓരോ സ്നേഹത്തുള്ളിയും ഒരു സ്നേഹക്കടലാണെന്നു തെറ്റിദ്ധരിച്ച് സന്തോഷിച്ചത്. കൈക്കുമ്പിളിലൂടെ ഒലിച്ചുപോയവയും തിരിച്ചറിവിന്റെ പാതയിൽ ഉപേക്ഷിച്ചവയും നിരവധി.
കുട്ടിക്കാലത്തു രൂപപ്പെടുന്ന മനസ്സാണ് ഓരോരുത്തരുടെയും സ്വഭാവ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. എവിടുന്നൊക്കെയോ കിട്ടിയ ചില നന്മ വെളിച്ചങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. അല്ലെങ്കിൽ പണ്ടേ വഴികൾ എവിടെങ്കിലും അവസാനിച്ചേനെ.
ഇന്ന് ഇതെഴുതിയത് വേറൊരുകാര്യത്തിലാണ്.
മദ്യപാനിയായ ഒരച്ഛനിൽ നിന്നും രക്ഷപ്പെട്ടോടുന്ന ഒരമ്മയെയും രണ്ടുമക്കളെയും കണ്ടപ്പോൾ.
അയാളുടെ മദ്യപാനം സാഹിക്കവയ്യാതെയാണ് ആ അമ്മ രണ്ടുകുട്ടികളെയും കൊണ്ട് ഭർത്താവിന്റെ വീട് വിട്ടത്. ദിവസക്കൂലിക്ക് ജോലിചെയ്ത് അവരെ പഠിപ്പിച്ചു.മകൾക്ക് ജോലികിട്ടി കല്യാണം കഴിപ്പിച്ചു. മകൻ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കുന്നു. ഇന്നൊരു ബന്ധുവിന്റെ കല്യാണത്തിന് ഇവരെല്ലാരും ഒരുമിച്ച് എത്തേണ്ടി വന്നു. അപ്പോഴും ലഹരിയിലുള്ള അച്ഛൻ ആർക്കോ മകളെ പരിചയപ്പെടുത്തുന്നു..ഇതെന്റെ മകൾ..
അയാളിൽ നിന്ന് രക്ഷപ്പെട്ട ആ അമ്മയും മക്കളും വേറൊരു വഴിയിലൂടെ പോകുന്നു.
ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ പറ്റൂ. ഞങ്ങൾ അമ്മയും മക്കളും ഇങ്ങനെ ഒരുപാട് ഊടുവഴികൾ താണ്ടിയിട്ടുണ്ട്.
ഞങ്ങൾ മക്കളെല്ലാം അകലത്തിലായി, അമ്മയുടെ വഴിയിൽ ഇതുവരെയും പൂക്കളൊന്നും വിരിഞ്ഞില്ല. ആത്മഹത്യയുടെ വക്കിൽ നിന്നും എല്ലായ്പ്പോഴും അമ്മയെ തിരിച്ചുനടത്തുന്നത് ഏതു ശക്തിയാണെന്നു എനിക്കറിയില്ല.
അച്ഛനെക്കുറിച്ചെഴുതുന്ന പെണ്മക്കളുടെ സ്നേഹക്കുറിമാനങ്ങൾ ഞാൻ വായിക്കാറില്ല.അസൂയകൊണ്ടാണുകേട്ടോ...അടുത്ത ജന്മത്തിലെങ്കിലും അങ്ങനെയൊരു സ്നേഹം......
അങ്ങനൊന്നുണ്ടാകുമോ ആവോ!..

No comments:
Post a Comment