വല്ലാതെ ഒറ്റപ്പെടുമ്പോൾ തലച്ചോറിൽ തേരട്ടകൾ ഇഴയുന്നതുപോലെ അസ്വസ്ഥയാകുമ്പോൾ, ശ്വസിക്കാൻ പോലും പറ്റാതെ ശ്വാസം മുട്ടുമ്പോൾ, ഡിപ്രെഷന്റെ കാണാക്കയത്തിൽ മുങ്ങിപൊങ്ങുമ്പോൾ, ജീവിതം വല്ലാതെ മടുത്തു പോകുമ്പോൾ, മദ്യത്തിലോ മയക്കുമരുന്നിലോ ആത്മഹത്യയിലോ അഭയം തേടണമെന്നു തോന്നുമ്പോൾ ഒറ്റയ്‌ക്കൊരു യാത്ര പോകണം.
തിരിച്ചെത്തുമ്പോഴേക്കും തിരയൊഴിഞ്ഞ കടലുപോലെ മനസ്സും ശരീരവും ശാന്തമാകും.
അന്നുതന്നെ തിരിച്ചെത്താവുന്നിടത്തെ പോകാവൂ. ആരുടേയും ചോദ്യത്തിനും ഉത്തരത്തിനും കാക്കണ്ട. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുക, ബസിൽ തന്നെ പോകണം. കുറച്ചുദൂരമുള്ള യാത്രയാണെങ്കിൽ ഒരു മണിക്കൂറെങ്കിലും വായും പൊളിച്ച് ഉറങ്ങാൻ പറ്റണം. ജീവവായു കണ്ണിലും മൂക്കിലും വായിലും കയറിയിറങ്ങണം. എന്നാലേ ശരിക്കുള്ള എഫ്ഫക്റ്റ് ഉണ്ടാകൂ😀. കണ്ണുതുറന്നു കാഴ്ചകൾ കാണണം. കഷ്ടപ്പെടുന്ന ജീവിതങ്ങൾ കാണണം, കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ പിച്ചതെണ്ടുന്നവരെ കാണണം, രാവിലെയും വൈകിട്ടും സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ഓടിപ്പാഞ്ഞു പോകുന്നവരെ കാണണം, വൈകുന്നേരം വരെ ട്രാഫിക്കിൽ നിന്ന് വെയിലുകൊള്ളുന്ന പൊലീസുകാരെ കാണണം, വെയിലിലും വിയർത്തൊലിച്ചു അന്നത്തിന് വക തേടുന്ന തെരുവ് കച്ചവടക്കാരെ കാണണം. എന്നാലേ നമ്മളെത്ര സുഖിച്ചാണ് ജീവിക്കുന്നതെന്നു മനസ്സിലാകൂ. പറ്റുമെങ്കിൽ ആ ദിവസം ഭക്ഷണം ഒഴിവാക്കുകയുമാവാം.
ഇടക്ക് വല്ലപ്പോഴും ഇങ്ങനെയൊരു ഒളിച്ചോട്ടം നടത്താറുള്ള എന്റെ കഥ തന്നെയാണ് പറഞ്ഞത്.
രാവിലെതന്നെ അത്യാവശ്യ ഫോൺ വിളികളൊക്കെ തീർക്കണം, പിന്നെയൊരു പോക്കാണ്. ആരോടും സത്യം പറയരുത്, എങ്ങോട്ടാണ് പോകുന്നതെന്ന്.
എന്തൊക്കെ പുരോഗമനങ്ങൾ പറഞ്ഞാലും ഇപ്പോഴും സ്ത്രീകൾക്ക് ഒറ്റക്ക് പോയി വരാനുള്ള ഫൈനൽ ഡെസ്റ്റിനേഷൻ ആരാധനാലയങ്ങൾ മാത്രമാണ്. അവിടെയാകുമ്പോൾ എത്ര നേരം ഇരുന്നാലും ആരും ഒന്നും ചോദിക്കില്ല, ധൈര്യത്തോടെ പോയി വരാം, അല്ലെങ്കിൽ ഷോപ്പിംഗ് മാളുകൾ,പക്ഷെ പണം വേണം.
അങ്ങനെ ഞാനിന്ന് പുറപ്പെട്ടുപോയി. മധൂർ അമ്പലമായിരുന്നു ലക്‌ഷ്യം. കാസറഗോഡിനടുത്താണെന്നറിയാം. കൃത്യമായി അറിയില്ലാരുന്നു. ചോയ്ച്ചു ചോയ്ച്ചങ്ങനെ പോയി.
അങ്ങോട്ടുമിങ്ങോട്ടും കൂടി അഞ്ചുമണിക്കൂർ ബസ് യാത്ര. ഒരുമണിക്കൂർ അമ്പലപരിസരത്തും. ആകെ ആറുമണിക്കൂർ. അമ്പലം പൊളിച്ചുപണിയുകയാണ്. അതുകൊണ്ട് ഉള്ളിൽ അധികസമയം ചിലവഴിച്ചില്ല.
അമ്പലനടയിലുള്ള പുഴയിൽ കുത്തിമറിയുന്ന കുറെ കുട്ടികൾ. ഒരുകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന അമ്മയോട് കാര്യം തിരക്കി, "എന്താ സ്കൂളില്ലാത്തത്?". "ഒരു മാഷ് മരിച്ചുപോയി".
ഒരു നിമിഷം മൗനം വന്നുമൂടി, മരിച്ചുപോയ അധ്യാപകൻ, വീണുകിട്ടിയ അവധിയിൽ സന്തോഷിക്കുന്ന കുട്ടികൾ, അവരെ കണ്ട് സന്തോഷിക്കുന്ന ഞാൻ! സന്തോഷവും ദു:ഖവും ഒരു പുസ്തകത്താളിലെ രണ്ടുപുറങ്ങൾ, ഒരു ചെറിയ കാറ്റുമതി താളൊന്നു മറിക്കാൻ.
വവ്വാലുകളുറങ്ങുന്ന ആൽമരവും നാഗമരവും, അതിനുമുകളിൽ പുഞ്ചിരിതൂകുന്ന മദ്ധ്യാഹ്നസൂര്യനും വെൺപ്രഭചിന്നുന്ന ആകാശവും കുട്ടികളുടെ സല്ലാപങ്ങളും. എല്ലാം മറന്ന് കുറച്ചു സമയം. പിന്നെ മെല്ലെ അമ്പലത്തിനു പുറത്തുകൂടി നടന്നു. ഛിൽ ഛിൽ ചിലച്ചുകൊണ്ട് രണ്ടു മൂന്നു അണ്ണാറക്കണ്ണന്മാർ തലങ്ങും വിലങ്ങും ഓടുന്നു. തെക്കുഭാഗത്തൂടെ പുറത്തു ഇടവഴിയിലേക്കൊരു കമാനം. അതിനപ്പുറം ഒരു ഇടവഴിയും ചെറിയ വയലും. വയൽക്കരയിൽ കുറച്ചു നേരമിരുന്നു. നമ്മളെ മനസ്സിലാക്കുന്ന ആരോടെങ്കിലും അൽപം സംസാരിച്ചാലോ എന്നുതോന്നി. ഫോൺ ചെയ്തു. പക്ഷെ എടുത്തില്ല. എല്ലാവരും തിരക്കിലാണല്ലോ എന്ന് സമാധാനിച്ചു.
ആ നല്ല നിമിഷങ്ങൾക്ക് ആരോടെന്നില്ലാതെ നന്ദി പറഞ്ഞു ബസ് കയറി. വീണ്ടുമൊരു ഒളിച്ചോട്ടസമയം വരെ മനസ്സൊന്നു പിടി തന്നാൽ മതിയായിരുന്നു.
രജനി

മനോഹരം..ഇഷ്ടപ്പെട്ടു...സന്തോഷവും ദു:ഖവും ഒരു പുസ്തകത്താളിലെ രണ്ടുപുറങ്ങൾ, ഒരു ചെറിയ കാറ്റുമതി താളൊന്നു മറിക്കാൻ.👌👌👌👌😍😍😍😍
ReplyDeleteThank you
DeleteGreat
ReplyDelete