നിന്നെയോർക്കാത്ത നിമിഷങ്ങളിൽ
എനിക്ക് ജീവനില്ലെന്നാണർത്ഥം
നിൻറെ വിളിക്കായി
കാതോർത്ത്
മറ്റൊരു ശബ്ദവും ഞാൻ
കേൾക്കാറില്ലെന്നതു സത്യം.
എന്നിൽ നിറഞ്ഞു നിൽക്കുന്ന
നിന്നെ കാണാൻ
ഒരു കണ്ണാടി പോലും വേണ്ടെനിക്ക്.
നീയറിയാതെ നിന്നെ ചൂഴ്ന്ന് ഞാനുണ്ടായിരുന്നെന്ന്
നീ തിരിച്ചറിയുമ്പോഴേക്കും
ഞാനുണ്ടായെന്ന് വരില്ല,
കാരണം നിന്നെക്കാളൊരിത്തിരിയധികം
ഞാനവനെ സ്നേഹിക്കുന്നുണ്ട്;
മരണത്തെ.
No comments:
Post a Comment