Saturday, 5 December 2020

കവിത- നിഴൽ

 


നിനച്ചിരിക്കാ നേരത്താണ്

ഇരുൾവന്ന് മൂടിയത്

തനിച്ചായല്ലോ എന്നോർത്ത-

പ്പോഴാണ്, വെയിലൊരു

നിഴൽച്ചിത്രം വരച്ചത്

സ്വപ്നങ്ങൾ കോർത്ത്

വർണ്ണക്കുട ചൂടിച്ചത്

നീണ്ടും കുറഞ്ഞും 

കറുത്തും നിറം മങ്ങിയും

മെഴുതിരി വെട്ടത്തിലൊ-

രാലായ് വളർന്നും

നിനക്ക് ഞാനുണ്ടെന്ന്

പറയാതെ പറഞ്ഞും

വെയിൽമായുന്ന

ഇടവഴികളിലൊളിച്ചും

തെളിഞ്ഞും, 

ജീവിതനാടകമാടിത്തീർക്കാൻ

തിരശ്ശീലയ്ക്കുപിന്നിലേക്ക്

വഴുതിക്കളിച്ചും

ഒടുക്കം, മടങ്ങുവാൻ 

നേരമായെനിക്ക്, കൂടെ,

കൂടെ നീ മാത്രം മതിയെന്ന്

ഹാർദ്ദമൊരാലിംഗനത്താൽ

ചേർന്ന് ചേർന്ന്, നീയും ഞാനും..


രജനി

No comments:

Post a Comment