വൈവാഹികം
1
കണ്ണീർ തുടച്ചമ്മ
കരയാതെ ചിരിച്ചച്ഛൻ
കെട്ടിപ്പിടിച്ചനിയൻ
സാരമില്ല
ഇത് കാലത്തിന്റെ
എഴുതപ്പെടാത്ത
കാഴ്ചപ്പാടുകൾ
എന്നും നിനക്കായ്
തുറന്നിരിക്കുമീ
വാതിലുകൾ
നീട്ടിയ കൈകളുമായ്
കാത്തിരിക്കുമീ വീട്
ചിരിച്ചിറങ്ങി
ചിരിച്ചുതന്നെ നീ
തിരിച്ചുവരിക!
2
ആഴ്ന്നിറങ്ങാൻ തുടങ്ങിയ
വേരുകൾ
ചുവടോടെ പിഴുതെടുത്ത്
കാണാത്ത ദേശത്ത്
അറിയാത്ത തീരത്ത്
വീണ്ടും കുഴിച്ചുവച്ചു.
വെയിലത്തുവാടാതെ
മഴയത്ത് നനയാതെ
ഇലയും പൂവുംകായുമായ്.
ഒടുവിൽ കൊടുങ്കാറ്റിൽ
വേരോടെ പിഴുതുപോയൊരു
പാഴ്മരമായി.
രജനി വെള്ളോറ
1
കണ്ണീർ തുടച്ചമ്മ
കരയാതെ ചിരിച്ചച്ഛൻ
കെട്ടിപ്പിടിച്ചനിയൻ
സാരമില്ല
ഇത് കാലത്തിന്റെ
എഴുതപ്പെടാത്ത
കാഴ്ചപ്പാടുകൾ
എന്നും നിനക്കായ്
തുറന്നിരിക്കുമീ
വാതിലുകൾ
നീട്ടിയ കൈകളുമായ്
കാത്തിരിക്കുമീ വീട്
ചിരിച്ചിറങ്ങി
ചിരിച്ചുതന്നെ നീ
തിരിച്ചുവരിക!
2
ആഴ്ന്നിറങ്ങാൻ തുടങ്ങിയ
വേരുകൾ
ചുവടോടെ പിഴുതെടുത്ത്
കാണാത്ത ദേശത്ത്
അറിയാത്ത തീരത്ത്
വീണ്ടും കുഴിച്ചുവച്ചു.
വെയിലത്തുവാടാതെ
മഴയത്ത് നനയാതെ
ഇലയും പൂവുംകായുമായ്.
ഒടുവിൽ കൊടുങ്കാറ്റിൽ
വേരോടെ പിഴുതുപോയൊരു
പാഴ്മരമായി.
രജനി വെള്ളോറ
No comments:
Post a Comment