വിട
ജരാനരകളെന്നെ മൂടുമ്പോൾ
നിന്റെ പ്രണയം പറയുവാൻ
ഇനിയീ വഴി വരുമോ സഖേ?
വരും, വരാതിരിക്കില്ല ഞാൻ സഖീ;
ജരയോ നരയോ ഞാൻ കാണ്മതില്ല
നീ മാത്രമാണെൻമുന്നിലുള്ള സത്യം
നിന്റെ സൗഖ്യമാണെന്റെയും
നിനക്ക് ഞാൻ കാവലാളാകും
തളർന്നുവീഴുമ്പോൾ തോളിലേറ്റും
കാലിടറുമ്പോൾ കൈ താങ്ങാകും
കണ്ണുനിറയുമ്പോൾ
എന്റെ ചുണ്ടുകളതേറ്റുവാങ്ങും.
നേരമേറെയില്ലിനിയീ സ്നേഹമറിയാൻ
സഖേ,
വഴിയകന്ന്, വാക്കകന്ന് നടന്നകലട്ടെ ഞാൻ.
സമാന്തരവീഥീകൾ, ഇതിലിനിയൊരു
സമാഗമമെത്രയോ ദുഷ്ക്കരം.
വിടപറയണമേറെ വൈകാതെ,
ഈ വഴിയോരത്തണൽച്ചുവട്ടിൽ
ഇത്തിരിനേരമൊന്നിരിക്കണം.
തണുപ്പും, പച്ചയേകും കുളിർമ്മയും
ഇത്തിരിനേരം നുണയണം
പാതിവഴിയിൽ, യാത്രപറയാത-
കലേക്കുപോയ സൗഹൃദങ്ങളെ
ഇത്തിരിനേരം സ്മരിക്കണം.
കനൽവിരിച്ച പാതയിൽ
കൂടെവന്നവരിനിയുമുണ്ടേറെ
ചൊല്ലുവാനാവതില്ലൊരു
നന്ദിവാക്കുപോലും, എങ്കിലും
മിടിപ്പുനിൽക്കുവോളം
ചിലപ്പോൾ, അതിനുമപ്പറുത്തോളം
തുടിക്കുമാ സ്നേഹം
ഇടനെഞ്ചിന്റെ താളമായ്.
വേദനിച്ചതും പിന്നെ വേദനിപ്പിച്ചതും
മറവിയുടെ മാറാലയിൽ
കുരുങ്ങിക്കിടക്കട്ടെ,
നിന്റെ ശരിയും എന്റെ ശരിയും
വലിയ ശരികളായ്
മനസ്സിൽ നിറച്ചിടാം.
വെറുപ്പിന്റെ മണൽത്തരികളെ
തൂത്തുതുടച്ചിടാം.
കെടാദീപമായൊരു
സ്നേഹത്തിരി തെളിച്ചിടാം.
വിട! നക്ഷത്രങ്ങളേ കാവൽ!
നിലാവിന്റ ചേല വിരിക്കും മുമ്പേ
ഇരുട്ടിലേക്കിറങ്ങി നടന്നകലട്ടെ
ഒരു വെളിച്ചവുമിനിയുമെന്നെ
തിരിച്ചുവിളിക്കാതകന്നുപോകട്ടെ.
രജനി വെള്ളോറ
ജരാനരകളെന്നെ മൂടുമ്പോൾ
നിന്റെ പ്രണയം പറയുവാൻ
ഇനിയീ വഴി വരുമോ സഖേ?
വരും, വരാതിരിക്കില്ല ഞാൻ സഖീ;
ജരയോ നരയോ ഞാൻ കാണ്മതില്ല
നീ മാത്രമാണെൻമുന്നിലുള്ള സത്യം
നിന്റെ സൗഖ്യമാണെന്റെയും
നിനക്ക് ഞാൻ കാവലാളാകും
തളർന്നുവീഴുമ്പോൾ തോളിലേറ്റും
കാലിടറുമ്പോൾ കൈ താങ്ങാകും
കണ്ണുനിറയുമ്പോൾ
എന്റെ ചുണ്ടുകളതേറ്റുവാങ്ങും.
നേരമേറെയില്ലിനിയീ സ്നേഹമറിയാൻ
സഖേ,
വഴിയകന്ന്, വാക്കകന്ന് നടന്നകലട്ടെ ഞാൻ.
സമാന്തരവീഥീകൾ, ഇതിലിനിയൊരു
സമാഗമമെത്രയോ ദുഷ്ക്കരം.
വിടപറയണമേറെ വൈകാതെ,
ഈ വഴിയോരത്തണൽച്ചുവട്ടിൽ
ഇത്തിരിനേരമൊന്നിരിക്കണം.
തണുപ്പും, പച്ചയേകും കുളിർമ്മയും
ഇത്തിരിനേരം നുണയണം
പാതിവഴിയിൽ, യാത്രപറയാത-
കലേക്കുപോയ സൗഹൃദങ്ങളെ
ഇത്തിരിനേരം സ്മരിക്കണം.
കനൽവിരിച്ച പാതയിൽ
കൂടെവന്നവരിനിയുമുണ്ടേറെ
ചൊല്ലുവാനാവതില്ലൊരു
നന്ദിവാക്കുപോലും, എങ്കിലും
മിടിപ്പുനിൽക്കുവോളം
ചിലപ്പോൾ, അതിനുമപ്പറുത്തോളം
തുടിക്കുമാ സ്നേഹം
ഇടനെഞ്ചിന്റെ താളമായ്.
വേദനിച്ചതും പിന്നെ വേദനിപ്പിച്ചതും
മറവിയുടെ മാറാലയിൽ
കുരുങ്ങിക്കിടക്കട്ടെ,
നിന്റെ ശരിയും എന്റെ ശരിയും
വലിയ ശരികളായ്
മനസ്സിൽ നിറച്ചിടാം.
വെറുപ്പിന്റെ മണൽത്തരികളെ
തൂത്തുതുടച്ചിടാം.
കെടാദീപമായൊരു
സ്നേഹത്തിരി തെളിച്ചിടാം.
വിട! നക്ഷത്രങ്ങളേ കാവൽ!
നിലാവിന്റ ചേല വിരിക്കും മുമ്പേ
ഇരുട്ടിലേക്കിറങ്ങി നടന്നകലട്ടെ
ഒരു വെളിച്ചവുമിനിയുമെന്നെ
തിരിച്ചുവിളിക്കാതകന്നുപോകട്ടെ.
രജനി വെള്ളോറ
No comments:
Post a Comment