Sunday, 17 May 2020

കവിത - അദ്വൈതം

അദ്വൈതം

നിലാവെളിച്ചത്തിലെ
നീലക്കണികയിലേക്ക്
ഉരുകിയൊലിച്ചില്ലാതാ-
യൊരു നിമിഷമുണ്ട്;
ഒരു നോട്ടം കൊണ്ടൊരു
ചൂണ്ടൽ കൊളുത്തിട്ട്
ചുണ്ടുകൾക്കിടയിലേക്ക്
ശ്വാസത്തെ കൊരുത്തിട്ട്
ഒരു കരസ്പർശത്തിലൊരു
ചൂടുനീരുറവയായി.
കൈകൾകോർത്ത്
കിനാവള്ളികൾതേടി
അടിത്തട്ടിലേക്കൂളിയിട്ട്,
കയ്പും മധുരവും
ഒരുമിച്ച് രുചിക്കാൻ
വേനലും വർഷവും
ഒരുമിച്ച് താണ്ടാൻ
നിനക്ക് ഞാനും
എനിക്ക് നീയും,
വാക്കുകൊണ്ടല്ല
ജീവിതം കൊണ്ടുമല്ല
പ്രണയം കൊണ്ട് മാത്രം.

രജനി വെള്ളോറ


No comments:

Post a Comment