നേരമേറെ കഴിഞ്ഞിട്ടും
ഈവഴി വന്നതില്ലല്ലോ സഖാവേ
കാത്തിരിക്കയാണീ
പാതയോരത്ത് ഞാൻ
കടുംചുവപ്പാർന്നൊരീ
പൂമരച്ചോട്ടിലായ്.
കത്തുന്ന സൂര്യനും
കനൽ കുത്തുന്ന പാതയും
ചുട്ടെരിക്കുന്നെൻ
പ്രണയപാശത്തെ,
വന്നുചേരുമോ
ചെങ്കൊടിച്ചോപ്പുമായ്
ചേർത്തുനിർത്താൻ, ഒരു
ചുബനക്കൊളുത്തിനാൽ
ഹൃദയം കൊരുക്കുവാൻ!
രജനി വെള്ളോറ
Superb 👍
ReplyDelete